2013-ല്‍ എന്‍.റ്റി.എസ്.സി പരീക്ഷയുടെ ക്ലാസ്സുകള്‍ക്കു വേണ്ടിഎല്ലാ ഞായറാഴ്ചകളിലും നാട്ടില്‍ നിന്ന് ബസ് കയറിചാരാച്ചിറ വന്നിറങ്ങുന്ന ചിത്രമാണ് അക്കാഡമിയെ പറ്റിയോര്‍ക്കുമ്പോള്‍ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത്. അതിനു ശേഷം 2018-ല്‍ ത്രിവര്‍ഷ സിവിൽ സർവ്വീസ് ഫൗണ്ടേഷന്‍ കോഴ്സിൽ ചേർന്ന് പഠിക്കാനായി വീണ്ടുമെത്തി. ആ കാലയളവില്‍ നേടിയ അടിത്തറയാണ് ഈ വര്‍ഷത്തെ സിവിൽ സർവ്വീസ് പരീക്ഷയില്‍ 457-മത്തെ റാങ്കിലേയ്ക്ക് എത്തുവാന്‍ എനിക്ക് ചവിട്ടു പടി യായത്.
