സിവിൽ സർവ്വീസ് പരിശീലന പദ്ധതികൾ

a) സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻസ് കോഴ്സ് (PCM)

ഓരോ വർഷവും ജൂൺ മാസത്തിലാണ് 10 മാസം ദൈർഘ്യമുള്ള പ്രിലിംസ് കം മെയിൻസ് ബാച്ചുകൾ ആരംഭിക്കുന്നത്‌. കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്. പ്രിലിംസ് കം മെയിൻസ് കോഴ്സിന്റെ ഫീസ് – 49,000/- രൂപ [കോഴ്സ് ഫീ – (40,000/- രൂപ) + ജി.എസ്.റ്റി – (7,200/-) + കോഷൻ ഡെപ്പോസിറ്റ് (2,000/-)]. ബാച്ചിന്റെ കാലാവധി ജൂൺ മുതൽ മെയ് വരെയാണ് .

b) ഐച്ഛിക വിഷയങ്ങൾ

ഐച്ഛിക വിഷയങ്ങളുടെ ക്ലാസ്സ് എല്ലാ വർഷവും സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്. പൊളിറ്റിക്സ്,  ഹിസ്റ്ററി, സോഷ്യോളജി, ജോഗ്രഫി, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്. ഐച്ഛിക വിഷയത്തിൽ ഫീസ് : 11,800/- [കോഴ്സ് ഫീ – 10,000/- രൂപ + ജി.എസ്.റ്റി – 1,800/-].

c) മെയിൻസ് അഡോപ്ഷൻ ബാച്ച്

യു.പി.എസ്.സി യുടെ പ്രിലിമിനറി പരീക്ഷ കഴിഞ്ഞാലുടൻ മെയിൻസ് അഡോപ്ഷൻ ബാച്ച് ആരംഭിക്കുന്നതാണ്. സിവിൽ സർവ്വീസ് മെയിൻ പരീക്ഷാ സിലബസ് തന്നെ പാഠ്യ വിഷയം. പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. ഫീസ് – 23,600/- (ഫീസ് – 20,000/- + ജി.എസ്.റ്റി – 3,600/-). സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ പാസാക്കുന്ന പഠിതാക്കൾക്ക് ഫീസ് തിരികെ നൽകുന്നതാണ്.

d) സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻസ് കോഴ്സ് – വാരാന്ത്യ പരിശീലനം

സിവിൽ സർവ്വീസ് അക്കാഡമി നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രിലിംസ് കം മെയിൻസ് വാരാന്ത്യ ബാച്ചിലേയ്ക്ക് പ്രവേശനം നൽകുന്നത്. ജൂൺ ബാച്ചിലാണ് വാരാന്ത്യ ബാച്ചിലേയ്ക്കുള്ള പ്രവേശനം നൽകുന്നത്.

എല്ലാ ശനി, ഞായർ ഉൾപ്പെടെ അവധി ദിവസങ്ങളിലാണ് ഈ കോഴ്സ് നടത്തുന്നത്.

പ്രിലിംസ് കം മെയിൻസ് കോഴ്സ് വാരാന്ത്യ ബാച്ചിന്റെ ഫീസ് – 49,000/- രൂപ [കോഴ്സ് ഫീ – (40,000/- രൂപ) + ജി.എസ്.റ്റി – (7,200/-) + കോഷൻ ഡെപ്പോസിറ്റ് (2,000/-)].

e) മൂന്ന് വർഷ സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻസ് കോഴ്സ്

രണ്ടാം വർഷ ബിരുദതല കോഴ്സുകളിൽ പഠിക്കുന്നവർക്കും മൂന്നാം വർഷ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്കും അവരുടെ പഠനം പൂർത്തിയാകുന്ന മുറയ്ക്ക് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയെഴുതാൻ സജ്ജമാക്കുന്നവിധമാണ് ത്രിവത്സര സിവിൽ സർവീസ് കോഴ്സ് സംവിധാനം ചെയ്തിട്ടുള്ളത്. തികച്ചും പ്രിലിമിനറി പരീക്ഷയുടെ പാഠ്യപദ്ധതി അനുസരിച്ചാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, ഐ.സി.എസ്.ആർ-പൊന്നാനി, മുവാറ്റുപുഴ സെന്ററുകളിലാണ് ഈ കോഴ്സ് നടത്തിവരുന്നത്. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ക്ലാസ്സുകൾ നടത്തുന്നത്. ഈ കോഴ്സിന്റെ ഫീസ് – ആദ്യ വർഷം – 13,800/- രൂപ [കോഴ്സ് ഫീ – 10,000/- രൂപ + ജി.എസ്.റ്റി – 1,800/- + കോഷൻ ഡെപ്പോസിറ്റ് 2,000/-], രണ്ടാം വർഷം – 17,700/- രൂപ [കോഴ്സ് ഫീ – 15,000/- രൂപ + ജി.എസ്.റ്റി – 2,700/-], മൂന്നാം വർഷം – 17,700/- രൂപ [കോഴ്സ് ഫീ – 15,000/- രൂപ + ജി.എസ്.റ്റി – 2,700/-]

f) കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് (കെ.എ.എസ്)

കെ.എസ്.സി.എസ്.എ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്.

ഫീസ് :

g) സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്

പ്ലസ് വൺ, പ്ലസ് റ്റു, ഒന്നാം വർഷ ബിരുദതലത്തിലുള്ള വിദ്യാർത്ഥികൾക്ക് ഈ കോഴ്സിൽ പരിശീലനം നേടാം. പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ജൂൺ മുതൽ ഫെബ്രുവരി വരെയാണ് ക്ലാസ്സുകൾ നടത്തുന്നത്. രണ്ടാം ശനി, ഞായർ എന്നീ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 1 മണി വരെയാണ് കോഴ്സ് നടത്തുന്നത്. മറ്റുള്ള കേന്ദ്രങ്ങളിൽ ഞായറാഴ്ച ദിവസം മാത്രമേ ഈ കോഴ്സിന് പരിശീലനം നടത്തുന്നുള്ളു. ഫീസ് – 5,900/- രൂപ [കോഴ്സ് ഫീ – (5,000/- രൂപ) + ജി.എസ്.റ്റി – (900/-)].

h) ടാലന്റ് ഡെവലപ്പ്മെന്റ് കോഴ്സ്

ഹൈസ്കൂളിൽ (8, 9, 10 സ്റ്റാൻഡേർഡ്) പഠിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ സിവിൽ സർവീസ് പോലുള്ള മത്സര പരീക്ഷകൾ ലക്ഷ്യമിട്ടുകൊണ്ട് സമഗ്രശേഷി വികസനത്തിന് പ്രത്യേക പാഠ്യ പദ്ധതി തയ്യാറാക്കി നടത്തുന്ന കോഴ്സാണ് ടാലന്റ് ഡെവലപ്പ്മെന്റ് കോഴ്സ്. ഇംഗ്ലീഷിനും മാത്യഭാഷയ്ക്കും പ്രത്യേക ഊന്നൽ നൽകി ഇതര വിഷയങ്ങളിൽ സാമാന്യമായ അവബോധം ഈ കോഴ്സിലൂടെ പ്രദാനം ചെയ്യുന്നു. ഇംഗ്ലീഷിൽ ഭാഷ അനായാസം കൈകാര്യം ചെയ്യുവാനുള്ള ശേഷി വികസനമാണ് മുഖ്യമായും ലഷ്യമിടുന്നത്. സയൻസ് വിഷയങ്ങൾ, കണക്ക്, ചരിത്രം, ഭൂമിശാസ്ത്രം, ധനതത്വശാസ്ത്രം, നിയമം, വ്യക്തിത്വ വികസനം, തുടങ്ങിയവകളിലാണ് അവബോധം പകരുന്നത്. കൂടാതെ സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ള പ്രഗത്ഭരായ വ്യക്തികളുമായുള്ള അഭിമുഖവും ആശയവിനിമയവും കോഴ്സിന്റെ ഭാഗമായി നടത്തുന്നുണ്ട്. ജൂൺ മുതൽ അടുത്തവർഷം മാർച്ച് വരെയാണ് കോഴ്സിന്റെ കാലാവധി. ഞായറാഴ്ച ഒരു ദിവസം മാത്രമേ ഈ കോഴ്സ് നടത്തുന്നുള്ളു. ഫീസ് – 3,540/- രൂപ [കോഴ്സ് ഫീ – (3,000/- രൂപ) + ജി.എസ്.റ്റി – (540/-)].

i) നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (എൻ.ടി.എസ്.സി)

പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാതലത്തിൽ പഠനാവസാനം വരെ സ്കോളർഷിപ്പ് നല്കുന്നതിനുവേണ്ടി NCERT നടത്തി വരുന്ന വാർഷികപരീക്ഷയ്ക്ക് നാഷണൽ ടാലന്റ് സേർച്ച് എക്സാമിനേഷൻ അഥവാ എൻ.റ്റി.എസ്.ഇ. ഈ പരീക്ഷ്യ്ക്ക് രണ്ടു തട്ടുകളാണുള്ളത്, പ്രിലിമിനറിയും മെയിനും. പ്രിലിമിനറി പരീക്ഷ സംസ്ഥാന സർക്കാർ നടത്തുമ്പോൾ അതിൽ വിജയികളാകുന്നവർക്കു വേണ്ടി മെയിൻ പരീക്ഷ നടത്തുന്നത് കേന്ദ്ര സർക്കാരാണ്. കേരള സർക്കാരിന് വേണ്ടി എസ്.ഇ.ആർ.ടി യും കേന്ദ്ര സർക്കാരിന് വേണ്ടി എൻ.സി.ഇ.ആർ.റ്റി യുമാണ് യഥാക്രമം ഈ പരീക്ഷകൾ നടത്തുന്നത്. ഈ പരീക്ഷകൾക്കുവേണ്ടിയുള്ള കോച്ചിംഗ് ക്ലാസ്സുകൾ തിരുവനന്തപുരം സെന്ററിൽ നടത്തുന്നു. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയും രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് ക്ലാസ്സ് സമയം. ഈ പരീക്ഷയിൽ വിജയികളാകുന്നവർക്ക് +2 തലം മുതൽ ഉപരിപഠനം പൂർത്തിയാകുന്നതുവരെ പ്രതിമാസ സ്കോളർഷിപ്പ് ലഭിക്കുന്നു. ഫീസ് – 5,900/- രൂപ [കോഴ്സ് ഫീ – (5,000/- രൂപ) + ജി.എസ്.റ്റി – (900/-)].