സിവിൽ സർവ്വീസ് പരിശീലന പദ്ധതികൾ

a) സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻസ് കോഴ്സ് (PCM)

ഓരോ വർഷവും ജൂൺ മാസത്തിലാണ് 10 മാസം ദൈർഘ്യമുള്ള പ്രിലിംസ് കം മെയിൻസ് ബാച്ചുകൾ ആരംഭിക്കുന്നത്‌. കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, മൂവാറ്റുപുഴ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് പരിശീലന കേന്ദ്രങ്ങൾ പ്രിലിംസ് കം മെയിൻസ് കോഴ്സിന്റെ ഫീസ് – 49,000/- രൂപ [കോഴ്സ് ഫീ – (40,000/- രൂപ) + ജി.എസ്.റ്റി – (7,200/-) + കോഷൻ ഡെപ്പോസിറ്റ് (2,000/-)]. ബാച്ചിന്റെ കാലാവധി ജൂൺ മുതൽ ഏപ്രിൽ വരെയാണ് .

 

b) ഐച്ഛിക വിഷയങ്ങൾ

ഐച്ഛിക വിഷയങ്ങളുടെ ക്ലാസ്സ് എല്ലാ വർഷവും സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്. പൊളിറ്റിക്കൻ സയൻസ്,  ഹിസ്റ്ററി, സോഷ്യോളജി, ജോഗ്രഫി, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്. ഐച്ഛിക വിഷയത്തിൽ ഫീസ് : 11,800/- [കോഴ്സ് ഫീ – 10,000/- രൂപ + ജി.എസ്.റ്റി – 1,800/-].

 

c) രണ്ട് വർഷ സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻസ് കോഴ്സ്

നിലവിൽ ബിരുദ / ബിരുദാനന്തര കോഴ്‌സുകൾക്കു പഠിക്കുന്ന വിദ്യാര്ഥികൾക്ക് ഈ കോഴ്‌സിനു ചേരാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മൂവാറ്റുപുഴ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവയാണ് പരിശീലന കേന്ദ്രങ്ങൾ . രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ക്ലാസുകൾ നടത്തുന്നത്. ഈ കോഴ്‌സിനെ രണ്ടു ഭാഗങ്ങളായി വിഭജിച് ആദ്യ ഭാഗം ഒന്നാം വർഷവും രണ്ടാം ഭാഗം രണ്ടാം വർഷവും പഠിപ്പിക്കുന്നു.

ഫീസ് –

ഒന്നാം വർഷം ഫീസ് –  Rs 17,700/-(Fees Rs 15,000/-+ GST Rs 2,700/- )

രണ്ടാം വർഷം ഫീസ് –  Rs 17,700/-(Fees Rs 15,000/-+ GST Rs 2,700/- )

 

d) സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്

പ്ലസ് വൺ, പ്ലസ് റ്റു വിദ്യാർത്ഥികൾക്ക് ഈ കോഴ്സിൽ പരിശീലനം നേടാം. ആശയ വിനിമയ വികസനം, സമകാലിക വിഷയങ്ങൾ, പൊതു വിജ്ഞാനം  മുതലായ സിവിൽ സർവീസ് പരീക്ഷയുടെ അടിസ്ഥാന വിഷയങ്ങൾ ഈ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മൂവാറ്റുപുഴ, തൃശ്ശൂർ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് പരിശീലന കേന്ദ്രങ്ങൾ ഞായറാഴ്ചകളിൽ രാവിലെ 9 മണി മുതൽ 1 മണി വരെയാണ് ക്ലാസുകൾ നടത്തുന്നത്. ഫീസ് – 5,900/- രൂപ [കോഴ്സ് ഫീ – (5,000/- രൂപ) + ജി.എസ്.റ്റി – (900/-)].

 

e) ടാലന്റ് ഡെവലപ്പ്മെന്റ് കോഴ്സ്

ഹൈസ്കൂളിൽ (8, 9, 10 സ്റ്റാൻഡേർഡ്) പഠിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ സിവിൽ സർവീസ് പോലുള്ള മത്സര പരീക്ഷകൾ ലക്ഷ്യമിട്ടുകൊണ്ട് സമഗ്രശേഷി വികസനത്തിന് പ്രത്യേക പാഠ്യ പദ്ധതി തയ്യാറാക്കി നടത്തുന്ന കോഴ്സാണ് ടാലന്റ് ഡെവലപ്പ്മെന്റ് കോഴ്സ്. ഇംഗ്ലീഷിനും മാത്യഭാഷയ്ക്കും പ്രത്യേക ഊന്നൽ നൽകി ഇതര വിഷയങ്ങളിൽ സാമാന്യമായ അവബോധം ഈ കോഴ്സിലൂടെ പ്രദാനം ചെയ്യുന്നു. ഇംഗ്ലീഷിൽ ഭാഷ അനായാസം കൈകാര്യം ചെയ്യുവാനുള്ള ശേഷി വികസനമാണ് മുഖ്യമായും ലഷ്യമിടുന്നത്. സയൻസ് വിഷയങ്ങൾ, കണക്ക്, ചരിത്രം, ഭൂമിശാസ്ത്രം, ധനതത്വശാസ്ത്രം, നിയമം, വ്യക്തിത്വ വികസനം മുതലായവയിലാണ് അവബോധം പകരുന്നത്. കൂടാതെ സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ള പ്രഗത്ഭരായ വ്യക്തികളുമായുള്ള അഭിമുഖവും ആശയവിനിമയവും കോഴ്സിന്റെ ഭാഗമായി നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മൂവാറ്റുപുഴ, തൃശ്ശൂർ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് പരിശീലന കേന്ദ്രങ്ങൾ. ജൂൺ മുതൽ അടുത്തവർഷം മാർച്ച് വരെയാണ് കോഴ്സിന്റെ കാലാവധി. ഞായറാഴ്ച ഒരു ദിവസം മാത്രമേ ഈ കോഴ്സ് നടത്തുന്നുള്ളു. ഫീസ് – 3,540/- രൂപ [കോഴ്സ് ഫീ – (3,000/- രൂപ) + ജി.എസ്.റ്റി – (540/-)].