newsRecruitment of Educators

നോട്ടിഫിക്കേഷൻ

കേരള സർക്കാരിന്റെ  കീഴിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലെ എഡ്യൂക്കേറ്റേഴ്സ് തസ്‌തികയിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേയ്ക്ക് പാനൽ തയ്യാറാക്കുവാൻ വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

 

  •  ജോലി വിവരണം
                   യുപിഎസ്‌സി മാതൃകയനുസരിച്ച്, അതത് വിഷയങ്ങളിലെ ഓപ്ഷണൽ ക്ലാസുകൾ ഉൾപ്പെടെ, സിവിൽ സർവീസ് പ്രിലിംസ്, മെയിൻസ് സിലബസുകൾ കൈകാര്യം ചെയ്യുക. മെൻറ്ററിങ് , വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക, ഉള്ളടക്ക വികസനം (content development), ടെസ്റ്റ് സീരീസുകൾക്കായുള്ള ചോദ്യപേപ്പർ തയ്യാറാക്കലും മൂല്യനിർണ്ണയവും, കൂടാതെ മറ്റ് അനുബന്ധ ചുമതലകളും ഇതിൽ ഉൾപ്പെടുന്നു.  അക്കാദമികമായി പ്രസക്തമായതും കാലാകാലങ്ങളിൽ ഏൽപ്പിക്കപ്പെടുന്നതുമായ മറ്റ് ചുമതലകളും  നിർവഹിക്കേണ്ടതാണ്.
  • നിയമനം  :– കരാർ അടിസ്ഥാനത്തിൽ
  • ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ:-

 1)ബിരുദം / ബിരുദാനന്തര ബിരുദം

2)UPSC സിവിൽ സർവീസ് മെയിൻസ് പരീക്ഷ വിജയിച്ചിരിക്കണം 

കൂടാതെ സിവിൽ സർവീസ് അഭിമുഖത്തിൽ പങ്കെടുത്തിരിക്കണം

 

കരാറടിസ്ഥാനത്തിലുള്ള വേതനം : പ്രതിമാസം 35,900/- രൂപ (മുപ്പത്തയ്യായിരത്തി തൊള്ളായിരം രൂപ മാത്രം – 30 മണിക്കൂറിന്) + അധികമുള്ള ഓരോ മണിക്കൂറിനും
1400/-  രൂപ വീതം.

 അഭിമുഖം/മോക്ക് ക്ലാസ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താൽപ്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം  (UPSC CSE പ്രിലിംസ്/മെയിൻസ് പരീക്ഷകൾ വിജയിച്ചതിന്റെ രേഖകൾ ഉൾപ്പെടെ), താഴെ കാണുന്ന ഈമെയിലിലും Hard Copy മേൽവിലാസത്തിലും അയയ്‌ക്കേണ്ടതാണ്.

      അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 05/11/2026 വൈകുന്നേരം 5 മണി.

 

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം

ഡയറക്ടർ,

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള,

അനത്തറ  ലെയിൻ, ചാരാച്ചിറ , കവടിയാർ പി.ഒ.,

തിരുവനന്തപുരം – 695003

വെബ്സൈറ്റ് : https://kscsa.org

ഇമെയിൽ : directorccek@gmail.com

ഫോൺ നമ്പർ : 0471 2313065, 8281098863