സിവിൽ സർവ്വീസ് പരിശീലനത്തിന് സംസ്ഥാനത്ത് ഇന്ന് ലഭ്യമാക്കുന്നതിൽ വച്ച് ഏറ്റവും മികച്ച ലൈബ്രറി സൗകര്യം ആണ് കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടേത്. ഏഴായിരത്തോളം പുസ്തകങ്ങളും ഇരുപത്തഞ്ചോളം മാഗസിനുകളും പത്തിലധികം ദിനപത്രങ്ങളും ലൈബ്രറിയിലുണ്ട്. ലൈബ്രറിയ്ക്കൊപ്പം മികച്ച റീഡിംഗ് റൂം സൗകര്യവും അക്കാഡമിയുടെ പ്രത്യേകതകളാണ്. ലൈബ്രറി രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെയും, റീഡിംഗ് റൂം രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെയുമാണ് പ്രവർത്തിക്കുന്നത്.
